തെലുങ്ക് സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള നടന്മാരിൽ ഒരാളാണ് രാം ചരൺ. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകളുടെ വിശേഷങ്ങളും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമായിരുന്നു. ഇന്നിതാ 12-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് രാം ചരൺ- ഉപാസന കാമിനേനി ദമ്പതികൾ. ഇതിന്റെ ചിത്രങ്ങളും ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
മകൾ ക്ലിൻ കാരയോടൊപ്പമുള്ള ചിത്രമാണ് രാം ചരൺ പങ്കുവച്ചത്. “ഒന്നിച്ചുള്ള 12 വർഷം. ഞങ്ങളുടെ ജീവിതം മനോഹരമാക്കിയതിൽ നിങ്ങൾ ഓരോരുത്തർക്കും പങ്കുണ്ട്”. ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദിയെന്നും ചിത്രം പങ്കുവച്ചുകൊണ്ട് ഉപാസന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പോസ്റ്റിന് പിന്നാലെ നിരവധി താരങ്ങളും 12-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തി. കാജൽ അഗർവാൾ, സമന്ത, ലക്ഷ്മി മഞ്ജു, പവൻ തേജ് എന്നിവർ ആശംസകൾ നേർന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2011-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.