തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം. പുലർച്ചെ 3.55-ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി,വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ജില്ലയിൽ നേരിയ ചലനം അനുഭവപ്പെട്ടിരുന്നു.
പാലക്കാട് ജില്ലയിലെ തൃത്താല, തിരുമിറ്റക്കോട്, ആനക്കര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.















