കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കയറി മാല മോഷ്ടിക്കാൻ ശ്രമം. കണ്ണൂർ ചാലക്കാടാണ് സംഭവം. ചാലക്കാട് സ്വദേശി കിഷോർ, ഭാര്യ ലിനി, മകൻ അഖിൽ എന്നിവരെയാണ് സംഘം ആക്രമിച്ചത്. പുലർച്ചെ അഞ്ച് മണിയ്ക്കാണ് സംഭവം നടന്നത്. മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണമുണ്ടായത്.
പുറകുവശത്തെ വാതിലൂടെ വീടിനുള്ളിൽ കയറിയ പ്രതികൾ ലിനിയുടെ മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ ശബ്ദം കേട്ട് എത്തിയ ഗൃഹനാഥനെയും മകനെയും പ്രതികൾ ആക്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും ആക്രമിച്ച ശേഷം പ്രതികൾ രക്ഷപെടുകയായിരുന്നു.
സംഭവത്തിൽ അഖിലിന്റെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.