ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ താരം ഗൗതം ഗംഭീർ ഈ മാസം ചുമതലയേറ്റെടുക്കും. ജൂൺ അവസാനത്തോടെ ബിസിസിഐയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിശീലകനായി ഗംഭീറിന്റെ പേര് തീരുമാനിച്ചെന്നും പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുൽ ദ്രാവിഡിന്റെ കലാവധി അവസാനിക്കും. തുടരാൻ രാഹുലിനും താത്പ്പര്യമില്ല. 2021 ലെ ടി20 ലോകകപ്പിന് ശേഷമാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നത്. 2023 ഏകദിന ലോകകപ്പിന് പിന്നാലെ കരാർ അവസാനിച്ചെങ്കിലും ബിസിസിഐ വീണ്ടും ഇത് ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു.
ഗംഭീർ പരിശീലക ചുമത ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ താത്പ്പര്യമനുസരിച്ച് പുതിയ സപ്പോർട്ടിംഗ് സ്റ്റാഫും ജോയിൻ ചെയ്യുമെന്നാണ് വിവരം.നിലവിൽ വിക്രം റാഥോർ ആണ് ബാറ്റിംഗ് പരിശീലകൻ പരസ് മാംബ്രേ ബോളിംഗ് പരിശീലകനും ടി ദിലീപ് ഫീൾഡിംഗ് പരിശീലകനും. രവി ശാസ്ത്രിക്കാെപ്പമുണ്ടായിരുന്ന വിക്രത്തെ ദ്രാവിഡും നിലനിർത്തുകയായിരുന്നു. കൊൽക്കത്തയുടെ മെൻ്റർ സ്ഥാനം രാജിവച്ച ശേഷമാകും താരം ചുമതല ഏറ്റെടുക്കുക.