ഗോവ ഗവർണർ ശ്രീധരൻ പിള്ളയെ സന്ദർശിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. രാജ്ഭവനിലെത്തിയാണ് അഭിലാഷ് പിള്ള ഗവർണറെ സന്ദർശിച്ചത്. ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഗവർണറും രാജ്ഭവനും തന്ന സ്നേഹം ഇനി തന്റെ ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടതായിരിക്കുമെന്ന് അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.
മാളികപ്പുറം എന്ന ഹിറ്റ് ചിത്രം മലയാളികൾക്ക് സമ്മാനിച്ച അഭിലാഷ് പിള്ളയുടെ ഏറ്റവും പുതിയ സിനിമയാണ് ആനന്ദ് ശ്രീബാല. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന അരങ്ങേറ്റ ചിത്രം കൂടിയാണിത്.
അഭിലാഷ് പിള്ളയുടേതായി സുമതി വളവ് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകൻ വിഷ്ണു ശശിശങ്കർ, സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവർ സുമതി വളവിലൂടെ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ഒരു ഹൊറർ ത്രില്ലർ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.