ശബരിമല: ശബരിമലയിൽ ഇന്ന് ലക്ഷാർച്ചന. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
ദിവസവും വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടാകും. പമ്പയിലെ പാർക്കിംഗ് സൗകര്യം ചെറുവാഹനങ്ങളിൽ എത്തുന്നവർക്ക് ആശ്വാസമായിട്ടുണ്ട്. കെഎസ്ആർടിസി ബസും സർവീസ് നടത്തുന്നുണ്ട്. ബുധൻാഴ്ച രാത്രി 10-ന് നട അടയ്ക്കും.