റോങ് നമ്പറാണെന്ന് ആദ്യം കരുതി, സംസാരിച്ചപ്പോൾ ഞെട്ടിപ്പോയി; അദ്ദേഹം എന്നെ ഫോൺ വിളിച്ചുവെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല: സുധാ മൂർത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോങ് നമ്പറാണെന്ന് ആദ്യം കരുതി, സംസാരിച്ചപ്പോൾ ഞെട്ടിപ്പോയി; അദ്ദേഹം എന്നെ ഫോൺ വിളിച്ചുവെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല: സുധാ മൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 01:17 pm IST
FacebookTwitterWhatsAppTelegram

”അപ്രതീക്ഷിത നേരത്തായിരുന്നു എനിക്ക് ആ ഫോൺകോൾ വന്നത്. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിന് താങ്കളോട് സംസാരിക്കണമെന്നായിരുന്നു ഫോൺ ചെയ്ത വ്യക്തി പറഞ്ഞത്. ആദ്യം തെറ്റായ നമ്പറിൽ നിന്ന് കോൾ വന്നതാണെന്ന് വിചാരിച്ച് ഒഴിവാക്കാൻ ശ്രമിച്ചു.

എന്നാൽ പിന്നീട് ഭർത്താവ് നാരായണൻ മൂർത്തിക്ക് വന്ന കോളായിരിക്കാമെന്ന് കരുതി അദ്ദേഹത്തെ വിളിച്ചോളൂവെന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത്. അബ്ദുൾ കലാമിന് സംസാരിക്കേണ്ടത് നിങ്ങളോടാണെന്ന് ഫോൺ ചെയ്തയാൾ പറഞ്ഞു” ഒരു പരിപരാടിക്കിടെ പഴയൊരു ഫോൺകോളിന്റെ കഥ ഓർത്തെടുക്കുകയായിരുന്നു എഴുത്തുകാരിയും രാജ്യസഭാ എംപിയുമായ സുധാ മൂർത്തി.

തനിക്ക് വന്ന പ്രധാനപ്പെട്ട ഒരു ഫോൾകോളിന്റെ അനുഭവം പങ്കുവയ്‌ക്കുന്നതിനിടെ അവർ ഒന്നു നിർത്തി. എല്ലാവരിലും ആകാംക്ഷ! എന്തിനായിരിക്കും എപിജെ അബ്ദുൾ കലാം സുധാ മൂർത്തിയെ വിളിച്ചിട്ടുണ്ടാവുക.. എന്ന പ്രേക്ഷകരുടെ ചോദ്യം തന്നെയായിരുന്നു തന്റെ മനസിലേക്കും ആദ്യം കടന്നു വന്നതെന്ന് പറഞ്ഞ് അവർ വീണ്ടും തുടർന്നു.

” എപിജെ അബ്ദുൾ കലാം വിളിക്കാൻ മാത്രം ഞാൻ എന്താണ് ചെയ്തത്? നിരവധി ചോദ്യങ്ങളായിരുന്നു ആ സമയത്ത് മനസിലൂടെ കടന്നു പോയത്. അപ്പോഴാണ് ഫോണിന്റെ മറുഭാഗത്ത് നിന്ന് അദ്ദേഹത്തിന്റെ ശബ്ദം ഞാൻ കേട്ടത്. ഞാൻ എഴുതുന്ന കോളങ്ങൾ എല്ലാം നന്നായിരിക്കുന്നുവെന്നും ഐടി ഡിവൈഡിനെ കുറിച്ചെഴുതിയ കോളം വളരെയധികം സ്പർശിച്ചുവെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് അഭിനന്ദനങ്ങൾ നേർന്നു. എന്റെ ജീവിതത്തിൽ ലഭിച്ച വല്ലാത്തൊരു അനുഭവമായിരുന്നു അത്”- സുധാ മൂർത്തി പറഞ്ഞു.

Once I received a call from Mr. Abdul Kalam, who told me that he reads my columns and enjoys them. pic.twitter.com/SWEQ6zfeu4

— Smt. Sudha Murty (@SmtSudhaMurty) June 25, 2024

വളരെ ആഴത്തിൽ സ്പർശിച്ച ആ ഒരു ഫോൺകോളിന്റെ കഥ എപിജെ അബ്ദുൾ കലാമിനൊപ്പമുള്ള ചിത്രങ്ങൾ വച്ച് ഇപ്പോൾ എക്‌സിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നോട് എഴുത്ത് നിർത്തരുതെന്നും ചിന്തകൾ ഉണർത്തുന്ന ആശയങ്ങൾക്ക് മഷി പകരണമെന്നും പറഞ്ഞ എപിജെയുടെ വാക്കുകൾ ഇപ്പോഴും ഓർക്കുകയാണ് സുധാ മൂർത്തി..

Tags: apj abdul kalamSudha Murty
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies