തലസ്ഥാനത്തെ പുരതാന ക്ഷേത്രത്തിൽ കവർ‌ച്ച; കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം മോഷ്ടിച്ചു; ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണം, സുരക്ഷയൊരുക്കാതെ പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്തെ പുരതാന ക്ഷേത്രത്തിൽ കവർ‌ച്ച; കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം മോഷ്ടിച്ചു; ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണം, സുരക്ഷയൊരുക്കാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 12:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ പൂട്ടുകൾ തകർത്ത് പഞ്ചലോഹത്തിലുള്ള ദുർ​​ഗ ദേവിയുടെ വി​ഗ്രഹവും ശീവേലിച്ചടങ്ങുകൾക്ക് ഉപയോ​ഗിക്കുന്ന അനുബന്ധ ചെറു വി​ഗ്രഹങ്ങളുമാണ് മോഷണം പോയത്.

കഴിഞ്ഞ രാത്രിയായിരുന്നു കവർച്ച. 60 വർഷത്തോളം പഴക്കവും 32 കിലോ​ഗ്രാം ഭാരവും ഒന്നരയടിയോളം പൊക്കവുമുള്ള പഞ്ചലോഹ വി​ഗ്രഹമാണ് കവർന്നത്. വി​ഗ്രഹത്തിന് പിന്നിൽ സ്ഥാപിച്ചിരുന്ന കമാനരൂപത്തിലുള്ള പ്രഭ ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.

പുലർച്ചെ നടതുറക്കാൻ എത്തിയപ്പോൾ മേൽശാന്തിയാണ് ശ്രീകോവിലിലെ പൂട്ട് പൊളിച്ച് വാതിൽ ചാരിവച്ച നിലയിൽ കണ്ടത്. പിന്നാലെ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. പൊലീസും വിരലടയാള വി​​ദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായിട്ടാണ് കവർ‌ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിൽ‌ ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണമാണ് ഇത്. എട്ട് മാസം മുൻപാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നത്. കഴിഞ്ഞ മാസം ഉപദേവകളുടെ ഭാ​ഗത്ത് പൂജയ്‌ക്കായി ഉപയോ​ഗിച്ചിരുന്ന മൂന്ന് വിളക്കുകളും മോഷണം പോയിരുന്നു. പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രമാണിത്. ഓരോ തവണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ക്ഷേത്രത്തിന് മതിയായ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Tags: Poonthura Uchamadan Devi Temple
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies