അയർലൻഡിനോട് കരഞ്ഞ് ജയിച്ച് പാകിസ്താൻ; ജയം മൂന്ന് വിക്കറ്റിന്
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അയർലൻഡിനോട് കരഞ്ഞ് ജയിച്ച് പാകിസ്താൻ; ജയം മൂന്ന് വിക്കറ്റിന്

Janam Web Desk by Janam Web Desk
Jun 17, 2024, 09:38 am IST
FacebookTwitterWhatsAppTelegram

അയർലൻഡിനെതിരെയുള്ള ജയത്തോടെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് പാകിസ്താൻ. 3 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. അയർലൻഡ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ പാകിസ്താൻ മറികടക്കുകയായിരുന്നു. കൈവിട്ടു പോയെന്ന് കരുതിയ മത്സരം പാകിസ്താന് അനുകൂലമാക്കിയത് നായകൻ ബാബർ അസമാണ്. സ്‌കോർ അയർലൻഡ് 106-9, പാകിസ്താൻ 111-7.

ഓപ്പണിംഗ് വിക്കറ്റിൽ 23 റൺസായിരുന്നു പാകിസ്താന് സ്‌കോർ ബോർഡിൽ. സയീം അയൂബിന്റെ(17) വിക്കറ്റ് നഷ്ടമായതോടെയാണ് പാകിസ്താൻ കളിമറന്ന് തുടങ്ങിയത്. മാർക്ക് അഡയറിനായിരുന്നു വിക്കറ്റ്. ബാബറിനെ കൂട്ടുപിടിച്ച് ക്രീസിൽ നിലയുറപ്പിക്കാൻ റിസ്വാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബാറി മക്കാർത്തിക്ക് മുന്നിൽ റിസ്വാൻ(17) വീണതോടെ പാകിസ്താൻ തകർന്നു. പിന്നീട് വന്നവർക്കാർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അബ്ബാസ് അഫ്രീദിയെ കൂട്ടുപിടിച്ചാണ് ബാബർ പാകിസ്താനെ വിജയതീരത്തെത്തിച്ചത്. 2 ബൗണ്ടറികൾ ഉൾപ്പെടെ 32 റൺസാണ് ബാബർ സ്വന്തമാക്കിയത്. 19-ാം ഓവറിൽ ഷഹീൻ ഷാ അഫ്രീദി രണ്ട് സിക്‌സറുകൾ പായിച്ചാണ് പാകിസ്താന് ജയം സമ്മാനിച്ചത്. അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി മൂന്ന് വിക്കറ്റെടുത്തപ്പോൾ കർട്ടിസ് കാംഫെർ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ അയർലൻഡിനെ 106 റൺസിൽ എറിഞ്ഞിടുകയായിരുന്നു. 31 റൺസെടുത്ത ഗാരെത് ഡെലാനിയാണ് അയർലൻഡിന്റെ ടോപ് സ്‌കോറർ. ജോഷ്വ ലിറ്റിൽ(22), മാർക്ക് അഡയർ(15), ജോർജ് ഡോക്റെലും(11) മാത്രമാണ് അയർലൻഡ് നിരയിൽ രണ്ടക്കം കടന്നത്. പാകിസ്താന് വേണ്ടി ഇമാദ് വാസിം,ഷഹീൻ ഷാ അഫ്രീദി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

Tags: Pakistanbabar azamirelandT20 World Cup 2024
ShareTweetSendShare

More News from this section

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

Latest News

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies