കന്നഡ താരം ദർശന് കുരുക്കു മുറുകുന്നു; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നഡ താരം ദർശന് കുരുക്കു മുറുകുന്നു; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 12:19 pm IST
FacebookTwitterWhatsAppTelegram

മൈസൂരു: കന്നഡ നടൻ ദർശൻ തുഗുദീപയ്‌ക്ക് കുരുക്കു മുറുകുന്നു. മൈസൂരു-ടി നരസിപുര റോഡിലെ ദർശന്റെ ഫാം ഹൗസിൽ ദേശാടനക്കിളികളെ അനധികൃതമായി കൈവശം വച്ചതു സംബന്ധിച്ച് റെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന വനംവകുപ്പ് രണ്ടു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും.

കെമ്പായനഹുണ്ടി ഗ്രാമത്തിലെ ഫാം ഹൗസിൽ ദേശാടനപക്ഷികളെ അനധികൃതമായി കൂട്ടിൽ പാർപ്പിച്ചതിന് നടൻ ദർശൻ , ഭാര്യ വിജയലക്ഷ്മി, ഫാംഹൗസ് മാനേജർ നാഗരാജ് എന്നിവർക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തിരുന്നു. 2023 ജനുവരിയിൽ ആണ് കേസ് റെജിസ്റ്റർ ചെയ്തിരുന്നത്.

തന്റെ ഫാംഹൗസിൽ ദേശാടനപ്പക്ഷികളായ കുറിത്തലയൻ വാത്തകൾ ( Bar-headed goose ) ഉണ്ടെന്ന് ദർശൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഇനത്തിൽപെട്ട പക്ഷികളെ അഭിമുഖം നടത്തുന്നയാൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായതോടെ വനംവകുപ്പ് ഡിസിഎഫ് ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് മൊബൈൽ സ്‌ക്വാഡ് രാത്രി ഫാംഹൗസിൽ റെയ്ഡ് നടത്തിയാണ് കൂട്ടിൽ നിന്ന് പക്ഷികളെ രക്ഷപെടുത്തി.ദർശന്റെ വീട്ടിൽ നിന്നും രക്ഷപ്പെടുത്തിയ ഈ പക്ഷികളെ പിന്നീട് കോടതി അനുമതിയോടെ മൈസൂരുവിനടുത്തുള്ള ഹദീനാരു തടാകത്തിലേക്ക് തുറന്നുവിട്ടു.

ഈ കേസിലെ കുറ്റപത്രം രണ്ടോ മൂന്നോ ദിവസത്തിനകം കോടതിയിൽ സമർപ്പിക്കുമെന്ന് മൈസൂരു സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മാലതി പ്രിയ പറഞ്ഞു.

കുറിത്തലയൻ വാത്തകൾ ( Bar-headed goose ) 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 2-ന് കീഴിലാണ് വരുന്നത്. മംഗോളിയയിൽ നിന്നും ടിബറ്റിൽ നിന്നുമുള്ള ആയിരക്കണക്കിന് കുറിത്തലയൻ വാത്തകൾ ( Bar-headed goose ) ഓരോ ശൈത്യകാലത്തും ഹിമാലയത്തിന് മുകളിലൂടെ പറന്ന് 3,500 കിലോമീറ്ററിലധികം സഞ്ചരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തും. ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്ന ഇവ ഏപ്രിലിൽ മടങ്ങുന്നു.

ചിത്രദുർഗയിലെ എസ് രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് നടൻ ദർശൻ അറസ്റ്റിലായത്.

Tags: Kannada actorDarshan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies