മുംബൈ: ബക്രീദ് ആഘോഷത്തിനിടെ ഹിന്ദുക്കൾക്ക് ഭീഷണി സന്ദേശവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. പെരുന്നാളിനോട് അനുബന്ധിച്ച് ബലിയർപ്പിക്കാൻ കൊണ്ടുവന്ന ആടിന്റെ ദേഹത്ത് ‘രാമൻ’ എന്ന് എഴുതി കൊണ്ടാണ് ഇസ്ലാമിസ്റ്റുകൾ ഭീഷണി മുഴക്കിയത്. നവി മുംബൈയിലെ ഗുഡ്‌ലക്ക് എന്നു പേരുള്ള ഇറച്ചിക്കടയിലാണ് സംഭവം. മുഹമ്മദ് ഷാഫി എന്നയാളാണ് കടയുടമ.
അറുക്കാൻ കൊണ്ടുവന്ന ആടിന്റെ ദേഹത്ത് മഞ്ഞ പെയിന്റ് ഉപയോഗിച്ച് “റാം” എന്ന് എഴുതിയിരിക്കുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ രംഗത്ത് വന്നതോടെ സിബിഡി ബേലാപൂർ പോലീസ് സ്റ്റേഷനിൽ കടയുടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു.
മതസൗഹാർദ്ദം തകർക്കാനും ഹിന്ദു വികാരം വ്രണപ്പെടുത്താനും ശ്രമിച്ചു എന്ന പരാതിയിൽ കടയുടമ മുഹമ്മദ് ഷാഫി ഷെയ്ഖിനെയും സാജിദ് ഷാഫി ഷെയ്ഖ്, കുയ്യം എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കടയടച്ച് സീൽ വച്ച പോലീസ്, കടയുടെ ലൈസൻസ് റദ്ദാക്കണമെന്ന് മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെടുകയും ചെയ്തു.