മുംബൈ: കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പകർത്തുന്നവരാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫേഴ്സ്. മഹാരാഷ്ട്രയിലെ ടഡോബ ദേശീയോദ്യാനത്തിലുള്ള അന്ധാരി കടുവാ സംരക്ഷണകേന്ദ്രത്തിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് ഇന്റർനെറ്റ് ലോകത്ത് വൈറലാവുന്നത്. നിഖിൽ ഗിരി എന്ന ഫോട്ടോഗ്രഫറാണ് വൈറൽ ചിത്രത്തിന് പിന്നിൽ.
View this post on Instagram
വിനോദസഞ്ചാരികളെ നോക്കി ‘ഹായ്’ പറയുന്ന കടുവയെ ദൃശ്യങ്ങളിൽ കാണാം. അരുവിയിലെ വെള്ളം കുടിച്ചതിന് ശേഷം കാമറയിലേക്ക് നോക്കിയ കടുവ, കൈ ഉയർത്തി വീശുകയായിരുന്നു. അന്ധാരിയിലെ പെൺകടുവ മായയാണ് ദൃശ്യങ്ങളിലുള്ളത്. ഒറ്റനോട്ടത്തിൽ കടുവ ‘ഹായ്’ പറഞ്ഞതാണെന്ന് തോന്നുന്ന വിധത്തിലായിരുന്നു ഇത്. ഇൻസ്റ്റഗ്രാമിൽ 1.6 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. എന്നാൽ കടുവ ഹായ് പറഞ്ഞതല്ല മറിച്ച്, കൈയിൽ പുരണ്ട ചളി നീക്കം ചെയ്യാൻ കൈ കുടയുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് പലരും കമന്റ് ചെയ്തു. കടുവ എന്തിന് കൈ വീശിക്കാണിച്ചുവെന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും ചർച്ച കൊഴുക്കുകയാണ്.