ഞെട്ടിപ്പിക്കുന്നാെരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിച്ചതുമാണ് സംഭവം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു.
ചൈൽഡ് ഹെൽപ്പ് ലൈൻ സെല്ലിന് ചിത്രങ്ങൾ സഹിതം പരാതി ലഭിച്ചതോടെ അധികൃതരും സാദർ പാെലീസും ഇവരുടെ വാടക വീട്ടിൽ റെയ്ഡ് നടത്തുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. അമ്മയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇവർ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥയെന്നാണ് സൂചന. വീട്ടിൽ പാർട്ടി നടത്തിയെന്നാണ് ഇവരുടെ മൊഴി.
ഒരു ശിശുവിനെ അവളുടെ അമ്മ പീഡിപ്പിക്കുന്നതായി ഞങ്ങൾക്ക് പരാതി ലഭിച്ചു. പൊലീസിനെയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെയും അറിയിച്ച ശേഷം കുട്ടിയെ രക്ഷപ്പെടുത്തി. ചൈൽഡ് ഹെൽപ്പ് ലൈൻ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്പെടുത്തിയ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടറിലേക്ക് മാറ്റി. മാതാവിനെ ചോദ്യം ചെയ്യുകയാണ്. പ്രചരിച്ച ചിത്രങ്ങളും വീഡിയോയും പൊലീസ് പരിശോധിക്കുന്നുണ്ട്.