മുംബൈ: നഗരത്തെ വിട്ടൊഴിയാതെ വീണ്ടും ബോം ഭീഷണി. മിറാ റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് നേരെയാണ് ബോംബ് ഭീഷണിയെത്തിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടനെ പൊട്ടുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതേത്തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. നിലവിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്നും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയും മുംബൈയിൽ ഭീഷണി ഉയർന്നിരുന്നു. മുംബൈയ്ക്ക് പുറമെ ന്യൂഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഭീഷണി സന്ദേശമെത്തിയിരുന്നു.