പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡുവിന്റെ വിതരണം ഇന്ന്. രാജ്യത്തെ 92.6 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി 20,000 കോടി രൂപയിലധികം രൂപയാണ് ഇന്ന് വിതരണം ചെയ്യുക.
കർഷകർക്ക് വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിട്ട് 2019-ലാണ് പിഎം കിസാൻ സമ്മാൻനിധി കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. നാല് മാസം കൂടുമ്പോൾ 2,000 രൂപയാണ് നൽകി വരുന്നത്. പ്രതി വർഷം 6,000 രൂപയാണ് ഗഡുക്കളായി കർഷകരിലെത്തിക്കുന്നത്. അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തും.
ഇതുവരെ സർക്കാർ 11 കോടിയിലധികം കർഷകർക്ക് 3.04 ലക്ഷം കോടി രൂപ വിതരണം ചെയ്തു. 17-ാം ഗഡുവിന് നിങ്ങൾ അർഹരാണോ എന്ന് സ്വയം അറിയാവുന്നതാണ്.
പിഎം കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കേണ്ടത് ഇങ്ങനെ..
- പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in സന്ദർശിക്കുക
- ഹോംപേജിൽ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.
- ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് ,വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.
- ‘Get Report’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഗുണഭോക്താക്കളുടെ പൂർണ്ണമായ ലിസ്റ്റ് ദൃശ്യമാകും, അതിൽ നിങ്ങളുടെ പേര് പരിശോധിക്കാവുന്നതാണ്.
ഇതിന് പുറമേ പിഎം-കിസാൻ മൊബൈൽ ആപ്പിലൂടെയും പരിശോധിക്കാവുന്നതാണ്.