ആരാധകരുടെ ഇഷ്ട ജോഡികളാണ് അനുഷ്ക- വിരാട് ദമ്പതികൾ. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ഇരുവരുടെയും വിശേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മകൾ വാമികയോടൊപ്പമുള്ള ചിത്രം പങ്കുവക്കുകയാണ് അനുഷ്ക ശർമ. ബ്ലാക്ക് ബോർഡിൽ വാമിക വരച്ച ചിത്രവും അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ബ്ലാക്ക് ബോർഡിൽ അനുഷ്ക, വാമിക എന്നിങ്ങനെ എഴുതിയിട്ടുണ്ട്. ഇരുവരുടെയും പേരിന് താഴെയാണ് രസകരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് അനുഷ്കയും വിരാടും മാദ്ധ്യമങ്ങളോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് അടുത്തിടെ മാദ്ധ്യമങ്ങൾക്ക് നന്ദി അറിയിച്ച് ഇരുവരും സമൂഹമാദ്ധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവക്കുകയും ചെയ്തു. മാതാപിതാക്കൾ എന്ന നിലയിൽ മക്കളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും എല്ലാ മാദ്ധ്യമങ്ങൾക്കും നന്ദിയെന്നും അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫാദേഴ്സ് ഡേയിൽ വിരാടിന് ആശംസ അറിയിച്ചുള്ള അനുഷ്കയുടെ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. വാമികയുടെയും മകൻ അകായിയുടെയും കാൽപ്പാടുകൾ പതിപ്പിച്ച ചിത്രമാണ് ഫാദേഴ്സ് ഡേയിൽ അനുഷ്ക പങ്കുവച്ചത്.
ഷാരൂഖ് ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ ‘സീറോ’ എന്ന ചിത്രത്തിലാണ് അനുഷ്ക ശർമ അവസാനമായി അഭിനയിച്ചത്. ചക്ദാ എക്സ്പ്രസാണ് അനുഷ്കയുടേതായി വരാനിരിക്കുന്ന ചിത്രം.















