ടി20 ലോകകപ്പിലെ സൂപ്പർ 8 മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി സൂപ്പർ താരത്തിനേറ്റ പരിക്ക്. സൂര്യകുമാർ യാദവിനാണ് ഇന്ന് നടന്ന പരിശീലനത്തിനിടെ പരിക്കേറ്റത്. ബാറ്റിംഗിനിടെ ഏറ് കൊണ്ട് വിരലിന് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.
ത്രോ ഡൗൺ പന്തുകൾ നേരിടുന്നതിനിടെയാണ് വിരലിന് പരിക്കേറ്റത്. സ്പോർട്സ് ടാക്കാണ് ഇക്കാര്യം പുറത്തുവിട്ടത്. നെറ്റ് സെഷനിടെ വേദന കുറയ്‌ക്കാൻ വിരലിൽ സ്പ്രേ ചെയ്യുന്നതും പിന്നീട് തണലിൽ ഇരുന്ന് കൈയിൽ ഐസ് വയ്‌ക്കുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നു. ഇതാണ് ആശങ്കയ്‌ക്ക് ഇടയാക്കിയത്. സൂപ്പർ എട്ടിന് മുന്നോടിയായി കഠിന പരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ.
എന്നാൽ പരിക്ക് സാരമുള്ളതല്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സൂപ്പർ എട്ടിലെ അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ താരം കളിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രതികരണമൊന്നും ടീം മാനേജ്മെന്റോ ബിസിസിഐയോ നടത്തിയിട്ടില്ല.
Leave a Comment