തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് സംസ്ഥാന സമിതിയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതേ അഭിപ്രായം പങ്കുവച്ചു.
പെൻഷൻ മുടങ്ങിയത് വൻ തിരിച്ചടിയാണ് സർക്കാരിന് നൽകിയത്. ജനക്ഷേമ പദ്ധതികളിൽ ഭൂരിഭാഗവും ജനങ്ങളിലേക്ക് എത്തിയില്ലെന്നും അഭിപ്രായം ഉയർന്നു. നവകേരള സദസ് ഗുണം ഉണ്ടാക്കിയില്ലെന്നും ന്യൂനപക്ഷ പ്രീണനം തിരിച്ചടിച്ചെന്നും യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.
സിപിഐ ജില്ലാ കൗൺസിലിലും സർക്കാരിനെതിരെ വിമർശനം ഉയർന്നു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സിപിഎം മന്ത്രിമാർക്കും കഴിഞ്ഞില്ലെന്ന് എറണാകുളൺ ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു.