വ്യോമസേനയിൽ അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ/ കംപ്യൂട്ടർ സയൻസ്/ ഇസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ത്രിവത്സര ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നോൺ വൊക്കേഷണൽ കോഴ്സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിൽ മാത്രമായി 50 ശതമാനം മാർക്ക് നിർബന്ധമാണ്.
agnipathvayu.cdac.in വഴിയാണ് രജിസ്ട്രേഷൻ. യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും 18 വയസ് തികയാത്തവർ രക്ഷിതാവിന്റെ ഒപ്പും വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28.