വെറ്റ്ബോൾ ക്രിക്കറ്റ് നിന്ന് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. 2024-25 സീസണിലേക്കുള്ള കേന്ദ്രകരാറും വേണ്ടെന്നു വച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. താരത്തിന്റെ അന്താരാഷ്‌ട്ര കരിയർ അവസാനിക്കുന്നുവോ എന്നാണ് ആരാധകരുടെ ആശങ്ക.
ടി20 ലോകകപ്പിലെ അപ്രതീക്ഷിത പുറത്താകലിനെ തുടർന്നാണ് തീരുമാനം. വിൻഡീസിനോടും അഫ്ഗാനോടും പരാജയപ്പെട്ട് സൂപ്പർ എട്ട് കാണാതെ കിവീസ് പുറത്തായിരുന്നു. അവസാന മൂന്ന് ടി20 ലോകകപ്പിലും ന്യൂസിലൻഡ് സെമി കളിച്ചിരുന്നു. 2021ൽ ഫൈനലും. 350 തവണയാണ് വില്യംസൺ ദേശീയ കുപ്പായം അണിഞ്ഞത്. എന്നാൽ യുവതാരങ്ങൾക്ക് വേണ്ടിയാണ് കരാർ സ്വീകരിക്കാതിരുന്നതെന്നും ഭാവിയിൽ സ്വീകരിച്ചേക്കാമെന്നും വില്യംസൺ അറിയിച്ചു. കുടുബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനാണ് ഇപ്പോൾ മുനഗണനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പേസർ ലോക്കി ഫെർഗൂസണും കേന്ദ്രകരാർ സ്വീകരിച്ചില്ല. വിവരം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പപ്പുവ ന്യൂഗിനിക്കെതിരെ നാലോവറിൽ റൺസൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടി ഫെർഗൂസൺ ചരിത്രം സൃഷ്ടിച്ചിരുന്നു.