ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാളെ ജമ്മു കശ്മീരിലേക്ക് തിരിക്കും. ഇവിടെ 1,500 കോടിയുടെ 84 വികസന പദ്ധതികൾക്ക് തറക്കല്ലിടും. പത്താമത്തെ അന്താരാഷ്‌ട്ര യോഗ ദിനാഘോഷങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും. 21ന് ശ്രീനഗറിലായിരിക്കും ആഘോഷങ്ങളെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.