അമരാവതി: ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാനായി ഓക്സിജൻ സിലിണ്ടർ കയ്യിലെടുത്ത് നടക്കേണ്ട ഗതികേടിൽ പിതാവ്. ആന്ധ്രപ്രദേശ് വിശാഖപ്പട്ടണത്തിലുള്ള കിംഗ് ജോർജ് മെഡിക്കൽ കോളേജിലാണ് സംഭവം. വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉടനടി കുഞ്ഞുങ്ങളെ പരിശോധിക്കുന്ന നിയോനാറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റിലേക്ക് (എൻഐസിയു) മാറ്റണമായിരുന്നു. കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നതിനാൽ ഓക്സിജൻ തുടർച്ചയായി നൽകാനും ഡോക്ടർ നിർദേശിച്ചിരുന്നു. കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റാനുള്ള ചെറു സ്ട്രക്ചറോ ഓക്സിജൻ സ്റ്റാൻഡോ കൂടെ പോകാൻ സഹായികളോ ഇല്ലാതിരുന്നതിനാൽ പിതാവ് തന്നെയാണ് ഓക്സിജൻ സിലിണ്ടറുമായി നഴ്സിനൊപ്പം ഐസിയുവിലേക്ക് നടന്നത്.
രണ്ട് ബ്ലോക്ക് അപ്പുറത്തുള്ള ഐസിയുവിലേക്ക് കുഞ്ഞിനെ കയ്യിൽ വച്ച് നടക്കുന്ന നഴ്സിന് പിന്നാലെ ഓക്സിജൻ സിലണ്ടറുമായി നടക്കുന്ന അച്ഛന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ആശുപത്രിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. വിഷയത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്നും ഇത്തരത്തിലുള്ള വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും കിംഗ് ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ പി ശിവാനന്ദ വ്യക്തമാക്കി.
A #Father carries an oxygen cylinder on shoulder for shifting his prematurely born baby to NICU, as support staff was not available at that moment, in #KGH in #Visakhapatnam
Dr P Sivananda, the supervising medical officer at KGH, asked the staff not to repeat such incidents. pic.twitter.com/HYagaVpJUb
— Surya Reddy (@jsuryareddy) June 19, 2024















