അമേരിക്ക ഉയർത്തിയ വെല്ലുവിളി മറികടന്ന് സൂപ്പർ എട്ടിലെ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് വിജയ ശില്പി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് അമേരിക്കയ്‌ക്ക് നിശ്ചിത ഓവറിൽ 5 വിക്കറ്റിൽ റൺസെടുക്കാനെ സാധിച്ചുള്ളു. ടോസ് നേടിയ അമേരിക്ക ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് വിടുകയായിരുന്നു.
74 റൺസെടുത്ത ക്വിൻ്റൺ ഡി കോക്കും 46 റൺസെടുത്ത ക്യാപ്റ്റൻ മാർക്രവും ചേർന്നാണ് പ്രോട്ടീസിന് കൂറ്റൻ സ്കോർ നൽകിയത്. മറുപടി ബാറ്റിംഗിൽ ആൻഡ്രീസ് ഗോസ് 47 പന്തിൽ 80 റൺസെടുത്ത് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചെങ്കിലും മധ്യനിരയിൽ പിന്തുണ ലഭിക്കാതിരന്നതോടെ കീഴടങ്ങുകയായിരുന്നു. 22 പന്തിൽ 38 റൺസെടുത്ത ഹർമീറ്റ് സിംഗാണ് മറ്റാെരു ടോപ് സ്കോറർ. 19-ാം ഓവർ എറിയാനെത്തിയ റബാദയാണ് മത്സരം ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാക്കിയത്.
കഗിസോ റബാദ നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുതു. കേശവ് മഹാരാജ്,ആൻഡ്രിച്ച് നോർക്യേ, തബ്രീസ് ഷംസി എന്നിവർക്ക് ഓരോ വിക്കറ്റ് വീതം നേടി. അമേരിക്കൻ നിരയിൽ സൗരഭ് നേത്രവൽക്കറും ഹർമീറ്റ് സിംഗും രണ്ടുവീതം വിക്കറ്റ് നേടി.