സിപിഎം നേതാവിനെ ‘അപമാനിച്ചു’; എസ്ഐ അടക്കം രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; വിചിത്ര നടപടി സിസിടിവി ദൃശ്യങ്ങൾ പോലും പരിശോധിക്കാതെ

Published by
Janam Web Desk

കൊല്ലം: സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉ​ദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. കൊല്ലം അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി.അനിൽകുമാർ, സിപിഒ എസ്. ഷമീർ എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്.

പുനലൂർ ഡിവൈഎസ്പി കെ. സ്റ്റുവർട്ട് കീലറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി അംഗം സി.രവീന്ദ്രനാഥിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് വിചിത്ര നടപടി.

സിപിഒ ഷമീറിനോട് അനുവാദം ചോദിക്കാതെ സ്റ്റേഷനിൽ കയറി പ്രതികളുമായി സംസാരിച്ച് വക്കാലത്ത് ഒപ്പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ തടഞ്ഞു. ഇത് രവീന്ദ്രനാഥിനെ പ്രകോപിപ്പിച്ചു. തുടർന്ന് പൊലീസ്‌ ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റുവുമുണ്ടായി. പിന്നാലെ ഇയാൾ മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പോലും പരിശോധിക്കാതെയാണ് റിപ്പോർട്ട് നൽകിയതെന്ന ആരോപണവും ശക്തമാവുകയാണ്.

Share
Leave a Comment