ബാർബഡോസിൽ സൂപ്പർ എട്ട് മത്സരങ്ങൾക്കൊരുങ്ങുന്ന അഫ്ഗാൻ താരങ്ങൾ പ്രതിസന്ധിയിൽ. ടീം ഹോട്ടലിൽ ഹലാൽ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ഇത് പാകം ചെയ്യേണ്ട സ്ഥിതിയിലാണ്. മുറികളിലാണ് അവർ ഭക്ഷണം പാകം ചെയ്തത്. സ്പോർട്സ് ടാക്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മത്സരത്തിനൊരുങ്ങുന്ന താരങ്ങൾക്ക് ഭക്ഷണം വെല്ലുവിളിയായതോടെയാണ് അവർ സ്വന്തമായി പാചകം ചെയ്യാൻ ഒരുങ്ങിയത്.
സെൻ്റ് ലൂസിയയിൽ വിൻഡീസിനെതിരെ കളിക്കുമ്പോൾ താരങ്ങൾക്ക് ഈ പ്രതിസന്ധിയുണ്ടായിരുന്നില്ല. എന്നാൽ ബാർബഡോസിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ ജയിച്ചാണ് അവർ സൂപ്പർ എട്ടിലേക്ക് കടന്നത്. ഇന്ന് ഇന്ത്യക്കെതിരെയാണ് അവരുടെ ആദ്യ മത്സരം. ഇതുവരെ എട്ടു മത്സരങ്ങളിൽ ഇന്ത്യക്കെതിരെ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഏഴിലും തോൽവിയായിരുന്നു ഫലം. ഒരു മത്സരം ഉപേക്ഷിച്ചു. പരിശീലകൻ ട്രോട്ട് ആത്മവിശ്വാസത്തിലാണ്.















