കശ്മീരിലെ പുതുതലമുറ സമാധാനത്തോടെ ജീവിക്കും; കശ്മീരിൽ നേരിട്ടെത്തി പാകിസ്താന് താക്കീത് നൽകി മോദി; ശത്രുക്കളെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കശ്മീരിലെ പുതുതലമുറ സമാധാനത്തോടെ ജീവിക്കും; കശ്മീരിൽ നേരിട്ടെത്തി പാകിസ്താന് താക്കീത് നൽകി മോദി; ശത്രുക്കളെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 11:08 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ; കശ്മിരിലെ സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടുളള തുടർച്ചയായ ഭീകരാക്രമണങ്ങളിൽ പാകിസ്താന് ശക്തമായ താക്കീത് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളെ പാഠം പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിന്റെ മണ്ണിലെത്തിയാണ് പ്രധാനമന്ത്രി ശത്രുക്കൾക്ക് താക്കീത് നൽകിയതെന്നതാണ് ശ്രദ്ധേയം.

അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്താനായി ഉന്നതതല യോഗം ചേർന്നതും പ്രധാനമന്ത്രി പരാമർശിച്ചു. പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേർന്ന് കശ്മീരിലെ അന്തരീക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും ശത്രുക്കൾ കശ്മീരിന്റെ വികസനവും പുരോഗതിയും ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിന്റെ പുരോഗതി തടയാനും സമാധാനം പുലരാതിരിക്കാനും അവർ അവരുടെ അവസാന ശ്രമവും നടത്തും. എന്നാൽ ഇവിടെ സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ പുതുതലമുറ സമാധാനത്തോടെ ജീവിക്കും. കശ്മീർ തെരഞ്ഞെടുത്ത വികസനത്തിന്റെ പാത കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജൂൺ ഒൻപതിന് ശേഷം കശ്മീരിലെ നാലിടങ്ങളിലാണ് ഭീകരാക്രമണങ്ങൾ ഉണ്ടായത്. ശിവ്‌ഘോരിയിൽ നിന്ന് മടങ്ങിയ ഒൻപത് തീർത്ഥാടകരെയാണ് ഭീകരർ റിയാസിയിൽ വധിച്ചത്. തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതുകൂടാതെ കത്വയിലും ദോഡയിലും ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപും ബാരാമുളളയിൽ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.

അന്താരാഷ്‌ട്ര യോഗ ദിനത്തിൽ (ജൂൺ 21) പ്രധാനമന്ത്രി ശ്രീനഗറിൽ നടക്കുന്ന പരിപാടിയിലാണ് ഇത്തവണ പങ്കെടുക്കുക. കശ്മീരിൽ 1500 കോടിയിലധികം വരുന്ന 84 വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുക്കമിട്ടു.

Tags: Kashmirinternational yoga daymodi
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies