ശ്രീനഗർ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കശ്മീരിൽ യോഗാഭ്യാസത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാൽ തടാകത്തിന്റെ തീരത്തെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ (എസ്‌കെഐസിസി) ആയിരുന്നു യോഗാഭ്യാസം.
#WATCH | Prime Minister Narendra Modi performs Yoga at Sher-i-Kashmir International Conference Centre (SKICC) in Srinagar on J&K, on International Day of Yoga. pic.twitter.com/7rzgZfXOpg
— ANI (@ANI) June 21, 2024
യോഗ രാജ്യത്തിന് മുതൽക്കൂട്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പത്ത് വർഷം കൊണ്ട് യോഗയ്ക്കുണ്ടായ മാറ്റം വളരെ വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗയുമായി ബന്ധപ്പെട്ട ധാരണകളെ മാറ്റിമറിക്കാൻ ഈ ദശകത്തിന് സാധിച്ചു. യോഗയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നത്.
യോഗയുടെ ജന്മദേശമായ ഇന്ത്യയിലേക്ക് വിദേശികൾ ഉൾപ്പടെ ഒഴുകിയെത്തുകയാണ്. യഥാർത്ഥ യോഗയുടെ സ്വത്വവും ഗുണഗണങ്ങളും അറിഞ്ഞ് യോഗ അഭ്യസിക്കാൻ നിരവധി പേരാണ് ഭാരതത്തിലെത്തുന്നത്. ഋഷികേശ്, കാശി എന്നിവിടങ്ങളിൽ തുടങ്ങി രാജ്യത്തിന്റെ തെക്കേയറ്റമായ കേരളത്തിലേക്ക് നീളുന്ന ‘യോഗ ടൂറിസ’ത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഫിറ്റ്നസിനായി പ്രത്യേകം യോഗ ട്രെയിനർമാരെ വരെ ആളുകൾ ആശ്രയിക്കുന്നു. ഇവയെല്ലാം യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യോഗ വലിയ പങ്ക് വഹിച്ചു.