പത്താമത് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതീയ പൈതൃകത്തിൽ നിന്ന് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് യോഗയെന്ന് അദ്ദേഹം വ്യക്തമാക്കി. കേവലമൊരു വ്യായമമുറ എന്നതിന് പുറമേ മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന, സമഗ്രമായ ക്ഷേമത്തിലേക്കുള്ള ഒരു യാത്രയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ യോഗയുടെ പരിവർത്തന ശക്തിയെ ഉൾക്കൊള്ളാം. പരിചയ സമ്പന്നനായ പരിശീലകനോ കൗതുകമുള്ള തുടക്കകാരനോ ആകട്ടെ, ആഴത്തിൽ ശ്വാസമെടുത്ത് മനസിനെ ശാന്തമാക്കാം- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളം ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന യോഗാ ദിനാചാരണ പരിപാടിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തത്.