അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗാസനത്തിലിരിക്കുന്ന ചിത്രം പങ്കുവച്ച് നടൻ മോഹൻലാൽ. നന്നായി ശ്വസിച്ച് ആരോഗ്യത്തോടെ ഇരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. ”’എല്ലാവർക്കും യോഗദിനാശംസകൾ! ശ്വസിക്കുക, ശക്തരായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക.”- മോഹൻലാൽ കുറിച്ചു.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകൾ പങ്കുവച്ചിരിക്കുന്നത്. അന്തർദേശീയ യോഗാദിനാശംസകൾ, യോഗയിലൂടെ നല്ലൊരു ജീവിതം ഉണ്ടാവട്ടെ, ശാന്തത സ്നേഹത്തിന്റെ ആഴത്തിലുള്ള തെളിനീരാണ്. അത് യോഗകൊണ്ടേ ഒഴുകുകയുള്ളൂ…, യോഗാ ദിന ആശംസകൾ
ലാലേട്ടാ… മനസ്സും ശരീരവും ആരോഗ്യ പൂർണം ആകട്ടെ, മേക്കപ്പ് ഇട്ട് പ്രായത്തെ പറ്റിച്ചവനല്ല.. മെയ് വഴക്കം കൊണ്ട് പ്രായത്തെ തോൽപ്പിച്ചവനാണ് എന്റെ ഹീറോ.. തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആരാധകർ അറിയിച്ചിട്ടുണ്ട്.
യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ നിരവധി താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് മുതൽ മോളിവുഡ് വരെയുള്ള പ്രമുഖ താരങ്ങൾ പങ്കുവച്ച യോഗാ ദിന ചിത്രങ്ങൾ കാണാം….
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram