ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് ശസ്ത്രക്രിയയോ? മൂന്നുപേർ ഇലവനിലെത്തുമെന്ന് റിപ്പോർട്ടുകൾ

Published by
Janam Web Desk

സൂപ്പർ എട്ടിൽ ബം​ഗ്ലാദേശിനെതിരെ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. അഫ്​ഗാനെതിരെ 47 റൺസിന്റെ ആധികാരിക വിജയം നേടിയെങ്കിലും ഇന്ത്യൻ ബാറ്റിം​ഗ് നിരയിൽ വിള്ളലുകൾ അവശേഷിക്കുന്നുണ്ട്. കോലിയെ ഓപ്പണറാക്കിയ പരീക്ഷണം ഇതുവരെ വിജയിച്ചിട്ടില്ല. പോയ മത്സരത്തിൽ മാത്രമാണ് താരത്തിന് രണ്ടക്കം കടക്കാനായത്. രോഹിത് ശർമ്മയും റൺസ് കണ്ടെത്തുന്നില്ല. സൂര്യകുമാർ യാദവിനെ വിശ്വസിച്ചാണ് ഇന്ത്യൻ ബാറ്റിം​ഗ് ചലിക്കുന്നത്.

അടുത്ത മത്സരത്തിൽ കോലിയെ മൂന്നാ നമ്പറിലേക്ക് മാറ്റിയ ശേഷം യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കിയേക്കും. നിരാശപ്പെടുത്തുന്ന രവീന്ദ്ര ജഡേജയാകും പുറത്തുപോകുക. അഫ്​ഗാനെതിരെ റൺസ് വഴങ്ങിയ അർഷദീപിന് പകരം മുഹമ്മദ് സിറാജിനെയും തിരികെ കൊണ്ടുവന്നേക്കും.
അമേരിക്കയ്‌ക്ക് എതിരെ തട്ടിയുമുട്ടിയും 30 റൺസ് കണ്ടെത്തിയ ശിവം ദുബെ ഇന്നലെ വീണ്ടും നിരാശപ്പെടുത്തിയിരുന്നു.

ദുബെയെ പുറത്തിരുത്തി സഞ്ജു സാംസണെ കളിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സന്നാഹ മത്സരത്തിലെ മോശം പ്രകടനമാണ് സഞ്ജുവിനെ ആദ്യ ഘട്ടത്തിൽ തിരിച്ചടിയായത്. തുടർച്ചയായി ദുബെ പരാജയപ്പെടുന്നതാണ് സഞ്ജുവിനെ പരി​ഗണിക്കാൻ മാനേജ്മെൻ്റിനെ നിർബന്ധിതരാക്കുന്നത്. ടൈംസ് നൗ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

 

Share
Leave a Comment