കോപ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ച് അർജന്റീന വിജയിച്ചിരന്നു. എന്നാൽ മത്സരത്തിൽ വൈറലായത് അർജന്റീനയുടെ നായകന്റെ ഗോളവരസരം നഷ്ടപ്പെടുത്തലാണ്.
അർജന്റീന ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോഴാണ് സംഭവം. ഗോളി എമിലിയാനോ മാർട്ടിനസ് നൽകിയ ഒരു എരിയൽ പാസ് സ്വീകരിച്ച മെസി കാനേഡിയൻ ഗോൾ കീപ്പർ മാക്സിമേ മുന്നിൽ നിൽക്കെയാണ് സുവർണാവസരം നഷ്ടപ്പെടുത്തിയത്, അതും ഒന്നല്ല രണ്ടുതവണ.
മെസിയുടെ ആദ്യ ഷോട്ട് ഗോൾ കീപ്പർക്ക് നേരെയായിരുന്നു. റീബൗണ്ട് വന്ന പന്തിൽ ഒരു ഡമ്മി ടച്ചിന് ശ്രമിച്ചെങ്കിലും പന്ത് നിയന്ത്രണത്തിൽ നിന്ന് വഴുതി പോയി. എതിർ താരങ്ങൾ ഇത് റാഞ്ചിയെടുക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. ഗോട്ട് വിരമിക്കാൻ സമയമായെന്നാണ് വിമർശനം. മത്സരത്തിൽ മെസി മാത്രമായിരുന്നില്ല സുവർണാവസരം പാഴാക്കിയത്. എയ്ഞ്ചൽ ഡി മരിയയും ഒര് അവസരം നഷ്ടമാക്കി.
Time to retire pal
😂😂😂😂 pic.twitter.com/jXQ0CbEqS5
— 💫 (@pessisfinishedx) June 21, 2024
“>















