സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി സെമി പ്രതീക്ഷകൾ സജീവമാക്കുമെന്ന് ബംഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദ്. ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കാം. ബംഗ്ലാദേശിനെ സംബന്ധിച്ച് ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ജയം അനിവാര്യമാണ്. ബൗളിംഗിനെ പിന്തുണയ്ക്കുന്ന ആൻ്റിഗ്വയിലാണ് മത്സരം. ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ തോറ്റ ബംഗ്ലാദേശിന്റെ അവസാന മത്സരം അഫ്ഗാനെതിരെയാണ്. ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് മുന്നേയാണ് പേസർ പ്രതീക്ഷകൾ പങ്കുവച്ചത്.
‘വെല്ലുവിളിയാണ് മുന്നിലുള്ളതെങ്കിലും ഞാങ്ങളുടെ അവരങ്ങളിൽ ഏറെ പ്രതീക്ഷയിലാണ്. പിച്ചിന്റെ സാഹചര്യം അനുകൂലമാണ്. വിജയം ഏളുപ്പത്തിൽ ഉണ്ടാകില്ല. അടുത്ത രണ്ടുമത്സരത്തിലും വിജയമാണ് ലക്ഷ്യം. ഒരു പിന്തിരിഞ്ഞോട്ടമില്ല. കാലാവസ്ഥ ഒരു പോയിന്റിൽ ഞങ്ങളെ പരിമിതപ്പെടുത്തിയാലും അടുത്ത മത്സരത്തിൽ വിജയിച്ച് മുന്നേറാനുള്ള കെൽപുണ്ട്.
ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ എല്ലാ മേഖലകളിലും പ്രകടനം മെച്ചപ്പെടുത്തണം. തോൽവി പ്രതീക്ഷകളെ തകിടം മറിക്കും”–ടസ്കിൻ പറഞ്ഞു. നേരത്തെ 13 തവണ നേർക്കുനേർ വന്നപ്പോൾ 12 മത്സരത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2019 ൽ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഒരു മത്സരത്തിലാണ് അവർക്ക് ജയിക്കാനായത്.