തിരുവനന്തപുരം: രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി രാജ്ഭവനിൽ എത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഗവർണറെ കണ്ട് അനുഗ്രഹം വാങ്ങുന്നത്.
സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക യും മകൾ ഭാഗ്യ സുരേഷും മരുമകൻ ശ്രേയസും രാജ്ഭവനിൽ എത്തിയിരുന്നു. ഏറെനേരം ഗവർണർക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
രാജ്ഭവൻ തന്നെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം ഔദ്യോഗികമായി അറിയിച്ചത്. ഇതിനു മുൻപ് മകൾ ഭാഗ്യയുടെ വിവാഹത്തിന് ക്ഷണിക്കാനും സുരേഷ് ഗോപി രാജ്ഭവനിൽ എത്തിയിരുന്നു. ഭാഗ്യയുടെ വിവാഹത്തിനുശേഷം നവദമ്പതികളെ അനുഗ്രഹിക്കാൻ സുരേഷ് ഗോപിയുടെ വീട്ടിലും ഗവർണർ സന്ദർശനം നടത്തിയിരുന്നു.