ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 146 റൺസിൽ പുറത്തായി. സൂപ്പർ 8-ലെ രണ്ടാം മത്സരത്തിലും ജയിച്ചതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചും ബംഗ്ലാദേശിനെ ട്രോളിയും രംഗത്തെത്തിയിരിക്കുകയാണ് ഡെലിവറി ആപ്പുകൾ. സൊമാറ്റോ, സ്വിഗ്ഗി, ഫ്‌ളിപ്പ്കാർട്ട്, ഊബർ മുതലായവയാണ് ബംഗ്ലാദേശിനെ പരിഹസിച്ച് രംഗത്തെത്തിയത്.
Ireland, Pakistan, Bangladesh.
Team India clearly likes finishing their greens 😬 #T20WorldCup— zomato (@zomato) June 22, 2024
“>
🥰🥰🥰 #INDvsBAN https://t.co/6upFGSdhaQ pic.twitter.com/ZgeomF7cD5
— Swiggy Food (@Swiggy) June 22, 2024
“>
അയർലൻഡ്, പാകിസ്താൻ, ബംഗ്ലാദേശ് പച്ചകളെ തോൽപ്പിക്കാനാണ് ടീം ഇന്ത്യക്ക് കൂടുതൽ ഇഷ്ടമെന്നാണ് സൊമാറ്റോ എക്‌സിൽ കുറിച്ചത്. മത്സരശേഷം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇൻസ്റ്റഗ്രാമിൽ അയച്ച മെസ്സേജ് പങ്കുവച്ചുകൊണ്ടാണ് സ്വിഗ്ഗി ബംഗ്ലാ ക്രിക്കറ്റിനെ ട്രോളിയത്. ”കുറച്ച് ബിരിയാണി അയച്ചു തരട്ടെ” എന്നായിരുന്നു സന്ദേശം. നിങ്ങളുടെ മുറിഞ്ഞ ഹൃദയം കൂട്ടിച്ചേർക്കാൻ എന്ന അടിക്കുറിപ്പോടെ ഫെവിക്വിക്കിന്റെ ചിത്രം പങ്കുവച്ചാണ് ഫിളിപ്പ്കാർട്ട് ടീം ഇന്ത്യയുടെ വിജയം ആഘോഷിച്ചത്.
Dear neighbour, aapke toote hue dil ke liye 💔#INDvsBAN pic.twitter.com/tAtCtAF4Wo
— Flipkart (@Flipkart) June 22, 2024
“>
ആന്റിഗ്വയിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി നായകൻ നജ്മുൾ ഹൊസൈൻ ഷാന്റോ(40) മാത്രമാണ് പൊരുതിയത്. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഹാർദിക് പാണ്ഡ്യയുടെ അർദ്ധ സെഞ്ച്വറിയും വിരാട് കോലി, ഋഷഭ് പന്ത്, ശിവം ദുബെ, രോഹിത് ശർമ്മ എന്നിവരുടെ ഇന്നിംഗ്‌സുകളുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.















