മാർക്ക് ഒപ്പിക്കാൻ വളഞ്ഞ വഴി; നീറ്റ് പരീക്ഷയെഴുതിയ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

Published by
Janam Web Desk

ന്യൂഡൽഹി: നീറ്റ് പരീക്ഷയെഴുതിയെ 63 വിദ്യാർത്ഥികളെ ദേശീയ പരീക്ഷാ ഏജൻസി (NTA) ഡീബാർ ചെയ്തു. മെയ് അഞ്ചിന് NEET-UG പരീക്ഷയെഴുതിയ വിദ്യാർത്ഥികളാണിവർ. ​ഗ്രേസ് മാർക്ക് പ്രശ്നം, വഞ്ചന, ആൾമാറാട്ടം അടക്കമുള്ള ക്രമക്കേടുകൾ തെളിഞ്ഞതിനെ തുടർന്നാണ് NTAയുടെ നടപടി. ഡീബാർ ചെയ്യപ്പെട്ടവരിൽ 17 വിദ്യാർത്ഥികൾ ബിഹാറിൽ നിന്നുള്ളവരും 30 പേർ ​ഗുജറാത്തിൽ നിന്നുള്ളവരുമാണ്.

NEET-UG 2024 പരീക്ഷയിൽ ​ഗ്രേസ് മാർക്ക് പ്രശ്നം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ​ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്ക് ഇന്ന് പുനഃപരീക്ഷ നടത്തിയിരുന്നു. എന്നാൽ ഇതിൽ 52 ശതമാനം പേർ മാത്രമാണ് ഹാജരായത്. 813 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയില്ല.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം ആരംഭിച്ചു. ​ഗോദ്ര, പട്ന എന്നിവിടങ്ങളിലേക്ക് പ്രത്യേക സിബിഐ സംഘത്തെ അന്വേഷണത്തിനായി നിയോ​ഗിച്ചിട്ടുണ്ട്. NEET-UG 2024 പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിലെ Economic Offences Unit ഇതിനോടകം 13 പേരെ അറസ്റ്റ് ചെയ്തു. ഇവരെ സിബിഐയ്‌ക്ക് കൈമാറും.

Share
Leave a Comment