പെപ്പെ എന്നാൽ മലയാളികൾക്ക് ഇടിപ്പടങ്ങളുടെ നായകനാണ്. ഇടയ്ക്ക് സിനിമകൾ മാറ്റിപ്പിടിച്ചെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന ട്രാക്കിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് താരം. ജോൺ & മേരി പ്രൊഡക്ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ‘ദാവീദ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നായക കഥാപാത്രമായാണ് ആന്റണി വര്‍ഗീസ് പെപ്പെ എത്തുന്നത്. ഗോവിന്ദ് വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവർ ചേർന്നാണ് ദാവീദ് നിര്‍മ്മിക്കുന്നത്. ടോം ജോസഫും എബി അലക്സ് അബ്രഹാമും ചേർന്ന് ആദ്യ ക്ലാപ് അടിച്ചു. ഹിന്ദി ദൃശ്യം സംവിധാനം ചെയ്ത അഭിഷേക് പതക് സ്വിച്ച് ഓൺ കർമവും നിർവഹിച്ചു.
ലിജോ മോള്, സൈജു കുറുപ്പ്, വിജയരാഘവന്, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന് വര്‍ഗീസ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു. സാലു കെ തോമസ് -ക്യാമറ, എഡിറ്റിംഗ്- രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ -രാജേഷ് പി വേലായുധന്, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ആക്ഷന്‍ -പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.