6000 ത്തിലധികം കളിപ്പാട്ടങ്ങൾ, അതുകൊണ്ടൊരു വീടും; കോഴിക്കോടുകാരൻ ശ്രീജേഷിന്റെ കളിവീട് പൊളിയാണ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

6000 ത്തിലധികം കളിപ്പാട്ടങ്ങൾ, അതുകൊണ്ടൊരു വീടും; കോഴിക്കോടുകാരൻ ശ്രീജേഷിന്റെ കളിവീട് പൊളിയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

ഓല മേഞ്ഞും മണ്ണപ്പം ചുട്ടുകളിച്ചും കളിവീടുണ്ടാക്കിയും വളർന്ന ബാല്യകാലം നമുക്കേവർക്കും ഉണ്ടായിരുന്നിരിക്കും. വളർന്നു വലുതായി കഴിഞ്ഞാൽ സ്വന്തമായൊരു വീട് വയ്‌ക്കുകയെന്നത് ഏവരുടെയും സ്വപ്‌നമാണ്. എന്നാൽ കളിവീട് നിർമിച്ചതുപോലെ കളിക്കോപ്പുകൾ കൊണ്ടൊരു വീടൊരുക്കിയാലോ? സംഗതി ശരിയാണ്, കോഴിക്കോട്ടെ ചെറു ഗ്രാമമായ കാക്കുനിയിലെ പ്രകൃതി സ്‌നേഹിയായ ശ്രീജേഷാണ് ഇത്തരത്തിൽ കളിക്കോപ്പുകൾ വച്ച് താമസിക്കാൻ സാധിക്കുന്ന ഒരു വീട് ഒരുക്കിയിരിക്കുന്നത്.

വീട് നിർമിക്കാനായി ഒന്നും രണ്ടും അല്ല, ശ്രീജേഷ് തേടിപിടിച്ച് കണ്ടെത്തിയത് 6,000-ഓളം പുനരുപയോഗിക്കാൻ സാധിക്കുന്ന കളിക്കോപ്പുകളായിരുന്നു. ആദ്യം സ്വന്തം വീട്ടിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നും കളി സാധനങ്ങൾ ശേഖരിച്ചു. ഇതൊന്നും ഒരു വീട് വയ്‌ക്കാൻ തികയില്ലെന്ന് മനസിലായതോടെ ആക്രി സാധനങ്ങൾ വിൽക്കുന്നിടങ്ങളിൽ നിന്നും ഇത്തരത്തിൽ കളിക്കോപ്പുകൾ ശേഖരിച്ചു. അങ്ങനെ 6,000 കളിക്കോപ്പുകൾ അദ്ദേഹം കണ്ടെത്തി. വീടിന് ബലമേകുന്നതിനായി കളിക്കോപ്പുകൾക്കിടയിൽ സിമന്റ് നിറച്ചുവെന്നും ശ്രീജേഷ് പറയുന്നു.

പുനരുപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സാധനങ്ങളായിരിക്കണം തന്റെ വീട് നിർമാണത്തിനായി ഉപയോഗിക്കേണ്ടതെന്ന് ശ്രീജേഷിന് നിർബന്ധമുണ്ടായിരുന്നു. പ്രകൃതിക്ക് ദോഷം വരുന്ന സാധനങ്ങൾ എല്ലാം തന്നെ ഈ പ്രകൃതിസ്‌നേഹി ഒഴിവാക്കി. വീടിനുള്ളിൽ പതിപ്പിച്ച ടൈലുകൾ പോലും മണ്ണ് കൊണ്ട് നിർമിച്ചവയായിരുന്നു. മണ്ണിൽ തന്നെ വീടും വാർത്തെടുത്തു.

പ്രകൃതിയോടിണങ്ങിയ ഒരു വീട് നിർമിക്കണമെന്ന ശ്രീജേഷിന്റെ ആഗ്രഹത്തിന് ബലമേകിയത് അദ്ദേഹത്തിന്റ ഭാര്യയും കുട്ടികളുമാണ്. കടുത്ത വേനലിലും വീടിനുള്ളിൽ തണുപ്പുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ശ്രീജേഷിന്റെ വീട്ടുചുമരിൽ പതിപ്പിച്ച ഓരോ കളിക്കോപ്പുകളും വ്യത്യസ്തമാണ്. അവയ്‌ക്കെല്ലാം വ്യത്യസ്ത കഥകൾ പറയാനുണ്ടായിരിക്കും. ഇവയെല്ലാം മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. വീണ്ടും ഒരു ബാല്യകാലത്തിൽ എത്തിയത് പോലെ..

Tags: Toy HousekakkuniEco Friendly House
ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies