റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനം; ഒന്നര വർഷത്തെ പരിശീലനം കഴിഞ്ഞെത്തിയ റേഞ്ച് ഫോറസ്​റ്റ് ഓഫീസറുടെ നിയമനം റദ്ദാക്കി PSC
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനം; ഒന്നര വർഷത്തെ പരിശീലനം കഴിഞ്ഞെത്തിയ റേഞ്ച് ഫോറസ്​റ്റ് ഓഫീസറുടെ നിയമനം റദ്ദാക്കി PSC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 07:13 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പരിശീലനം കഴിഞ്ഞെത്തിയ റേഞ്ച് ഫോറസ്​റ്റ് ഓഫീസറുടെ നിയമനം റദ്ദാക്കി പിഎസ്‌സി. ആലപ്പുഴ കിടങ്ങറ സ്വദേശി രേഷ്മ എം രാജനാണ് ജോലി നഷ്ടമായത്. മറ്റൊരു ഉദ്യോ​ഗാർത്ഥിയുടെ അവകാശവാദം അം​ഗീകരിച്ചുകൊണ്ട് പിഎസ്‍സി റാങ്ക് പട്ടിക പുനഃക്രമീരിച്ചപ്പോഴാണ് രേഷ്മയുടെ ജോലി നഷ്ടമായത്.

ഒന്നര വർഷത്തെ പരിശീലനം കഴിഞ്ഞെത്തിയപ്പോൾ കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലി നഷ്ടമായതിന്റെ ദു:ഖത്തിലാണ് രേഷ്മ. മാർക്ക് കണക്കു കൂട്ടുന്നതിൽ പിഎസ്‌സിയുടെ ഭാ​ഗത്ത് നിന്നുമുണ്ടായ പിഴവാണ് ജോലി നഷ്ടപ്പെടാനുണ്ടായ കാരണമെന്നാണ് രേഷ്മ പറയുന്നത്. മഹാരാഷ്‌ട്രയിലെ ഫോറസ്റ്റ് അക്കാദമിയിൽ നിന്നുമാണ് രേഷ്മ 18 മാസത്തെ പരിശീലനം പൂർത്തിയാക്കിയത്. ദേശീയ തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാട്ടിലെത്തിയപ്പോഴാണ് ജോലി നഷ്ടമായ വിവരം അറിയുന്നത്.

എസി എസ് ടി വിഭാ​ഗത്തിലുള്ള വിജ്ഞാപനത്തിലൂടെ റേഞ്ച് ഫോറസ്​റ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് രേഷ്മ പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ആകെയുള്ള രണ്ട് ഒഴിവിൽ രണ്ടാമതായി നിയമനവും ലഭിച്ചിരുന്നു. എന്നാൽ, റാങ്ക് ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാരൻ രണ്ടാം സ്ഥാനം തനിക്കാണെന്ന് അവകാശപ്പെട്ട് അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് ഉത്തരവ് രേഷ്മക്ക് എതിരായത്.

ഇതോടെ രേഷ്മ ഹൈക്കോടതിയിലും സുപ്രീം കോടയിയിലും അപ്പീൽ നൽകി. പരിശീലനം തുടരുവാനും സുപ്രീം കോടതിയുടെ തീരുമാനം കാത്തിരിക്കുവാനുമായിരുന്നു ഹൈക്കോടതി അറിയിച്ചത്. ഇതിനിടയിലാണ്, പിഎസ്‌സി റാങ്ക് പട്ടിക പുനഃക്രമീരിച്ച് രേഷ്മയുടെ നിയമനം റദ്ദാക്കിയത്. പിഎസ്‍സിയുടെ പിഴവാണ് തന്റെ ജോലി നഷ്ടപ്പെടാനുള്ള കാരണമെന്നാണ് രേഷ്മ പറയുന്നത്.

 

Tags: Alappuzhapsc
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies