ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം. താലിബാന്റെ പൊളിറ്റിക്കൽ ഓഫീസ് തലവൻ സുഹൈൽ ഷാഹീനാണ് ഇന്ത്യക്ക് നന്ദി അറിയിച്ചത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിനെ സഹായിക്കുന്നത് ഇന്ത്യയും ബിസിസിഐയുമാണ്. തുടർച്ചയായി അഫ്ഗാൻ ക്രിക്കറ്റിനെ പിന്തുണയ്‌ക്കുന്നതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ സഹായം അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Taliban’s head of the Political office said “We are thankful for India’s continuous help in capacity building of the Afghan Cricket Team, we really appreciate that”. [WION] pic.twitter.com/xyrAFPJA4z
— Johns. (@CricCrazyJohns) June 25, 2024
“>
ചരിത്ര നേട്ടത്തിൽ ക്യാപ്റ്റൻ റാഷിദ് ഖാനെ വീഡിയോ കാളിൽ വിളിച്ച് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി അഭിനന്ദിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്‌പോർട്‌സ് കോംപ്ലക്‌സാണ് അഫ്ഗാൻ ദേശീയ ടീമിന്റെ ഹോം ഗ്രൗണ്ട്. ടി20 ലോകകപ്പിൽ ടീമിന്റെ ജഴ്‌സി സ്‌പോൺസേഴ്‌സ് ഇന്ത്യൻ ബ്രാൻഡായ അമൂലാണ്.
മഴ നിയമപ്രകാരം എട്ട് റൺസിന് ബംഗ്ലാദേശിനെ തകർത്തെറിഞ്ഞാണ് അഫ്ഗാനിസ്ഥാൻ ടി20 ലോകപ്പിന്റെ സെമിയിലെത്തിയത്. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്‌ക്കുപിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാൻ സെമിയിലേക്ക് പ്രവേശിക്കുന്നത്. സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളി.