ഗർഭിണി അല്ലായിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനെ, അനുഭവിച്ച വേദനകൾക്ക് പകരമാവില്ല; കള്ളക്കേസിൽ കുടുക്കിയ എഞ്ചിനീയറുടെ ക്ഷമാപണം നിരസിച്ച് ഇന്ത്യൻ വംശജ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗർഭിണി അല്ലായിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനെ, അനുഭവിച്ച വേദനകൾക്ക് പകരമാവില്ല; കള്ളക്കേസിൽ കുടുക്കിയ എഞ്ചിനീയറുടെ ക്ഷമാപണം നിരസിച്ച് ഇന്ത്യൻ വംശജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഗർഭിണിയായിരിക്കെ ചെയ്യാത്ത തെറ്റിന് കേസിൽ കുടുക്കി ജയിലിൽ അടച്ച എഞ്ചിനീയറുടെ ക്ഷമാപണം നിരസിച്ച് യുവതി. ഇംഗ്ലണ്ടിൽ പോസ്റ്റ് ഓഫീസ് മാനേജരായി ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ സീമ മിശ്രയാണ് 12 വർഷങ്ങൾക്കിപ്പുറം കേസിൽ ക്ഷമാപണവുമായെത്തിയ എഞ്ചിനീയറുടെ മാപ്പുപറച്ചിൽ തള്ളിക്കളഞ്ഞത്. താൻ അനുഭവിച്ച വേദനകൾക്ക് ഇതൊരിക്കലും പകരമാവില്ലെന്നായിരുന്നു ബിബിസിക്ക് നൽകിയ പ്രതികരണത്തിൽ സീമ പറഞ്ഞത്.

എഞ്ചിനീയർ ഗാരെത് ജെങ്കിൻസ് സാക്ഷിയായി മൊഴി നൽകിയതിനെ തുടർന്നാണ് 8 മാസം ഗർഭിണിയായിരുന്ന സീമയെ കുറ്റക്കാരിയെന്ന് വിധിച്ച് കോടതി ജയിലിലടച്ചത്. 74 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പേരിലാണ് സീമയുൾപ്പെടെ 700 പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്ത് ജയിൽ ശിക്ഷയ്‌ക്ക് വിധിച്ചത്. എന്നാൽ ഇത് പിന്നീട് സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക പിഴവുകൊണ്ട് സംഭവിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. “ഇക്കാലയളവിനുള്ളിൽ അനുഭവിക്കേണ്ടിവന്ന മാനസിക സമ്മർദ്ദത്തിനും വേദനയ്‌ക്കും ആരുടേയും ക്ഷമാപണം പകരമാവില്ല, ഗർഭിണിയല്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യാം എന്നുവരെ ചിന്തിച്ചതാണ്,” സീമ പറഞ്ഞു.

ഒരിക്കലും സീമ മിശ്ര ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വർഷങ്ങൾക്ക് ശേഷമാണ് ആ വിവരം അറിയുന്നതെന്നും സീമയോടും കുടുംബത്തോടും താൻ മാപ്പ് പറയുകയാണെന്നുമായിരുന്നു എഞ്ചിനീയറുടെ ക്ഷമാപണ കുറിപ്പ്. വ്യാജ സാക്ഷിമൊഴി നൽകിയതിന് ഇയാൾ ഇപ്പോൾ പൊലീസ് അന്വേഷണം നേരിടുകയാണ്.

Tags: UKapologypregnant womanSeema MishraWrongly jailed
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies