പന്തിലെ കൃത്രിമം! ഇൻസമാമിന് ഇന്ത്യൻ നായകന്റെ കലക്കൻ മറുപടി

Published by
Janam Web Desk

ന്യൂഡൽ​ഹി: ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയാണ് മത്സരങ്ങൾ ജയിക്കുന്നതെന്ന മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ ആരോപണങ്ങൾക്ക് മുഖമടച്ച മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ 16ാം ഓവറിൽ രണ്ടാം സ്പെല്ലെറിയാനെത്തിയ അർഷദീപ് സിം​ഗിന് അസാധാരാണമായ രീതിയിൽ റിവേഴ്സ് സ്വിം​ഗ് ലഭിച്ചെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷണിക്കണമെന്നും ഇൻസമാം ആരോപണമുന്നയിച്ചിരുന്നു.

അർഷദീപ് പുതിയ പന്തിൽ റിവേഴ്സ് സ്വിം​ഗ് കണ്ടെത്തിയതായിരുന്നു പ്രശ്നം. ഇതിനാണ് രോഹിത് ശർമ്മ മറുപടി നൽകിയത്. ‘ഇവിടെ കനത്ത ചൂടും വരണ്ട പിച്ചുകളുമാണ്. ഇവിടെ റിവേഴ്സിം​ഗ് ലഭിച്ചില്ലെങ്കിൽ വേറെ എവിടെയാണ് ലഭിക്കുന്നത്? ഞങ്ങൾ ഓസ്ട്രേലിയയിലോ ഇം​ഗ്ലണ്ടിലോ അല്ല കളിക്കുന്നത്”. —-രോഹിത് മത്സരത്തിന് മുൻപുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share
Leave a Comment