കണ്ണൂർ: ചൊക്ലിയിൽ കൂറ്റൻ മരം വീണ് 2 കാറുകൾ തകർന്നു. ചൊക്ലി രജിസ്ട്രാപ്പീസിനടുത്താണ് അപകടമുണ്ടായത്. നിർത്തിയിട്ട കാറിനു മുകളിലേക്ക് വൻമരം വീഴുകയായിരുന്നു. രണ്ട്‍ കാറുകളും പൂർണമായും തകർന്ന നിലയിലാണ്. റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാഞ്ഞതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. ആർക്കും ആളപായമില്ല.
സമീപ പ്രദേശത്തെ രണ്ട് ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്. പാനൂർ ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സമീപത്തെ വീടിന് നേരിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.















