ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ കുളമാക്കി മഴ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടോവറിൽ 65/2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. പതിവ് പോലെ വിരാട് കോലി ഇന്നും നിരാശപ്പെടുത്തി. 9 പന്തിൽ 9 റൺസായിരുന്നു സമ്പാദ്യം. വൺഡൗണായി ക്രീസിലെത്തിയ പന്തും 4 റൺസുമായി കൂടാരം കയറി.
കോലിയെ ടോപ്ലി ബൗൾഡാക്കിയപ്പോൾ പന്തിനെ സാംകരൻ ബെയ്ർസ്റ്റോയുടെ കൈകളിലെത്തിക്കുകയായിരിന്നു. 26 പന്തിൽ 37 റൺസുമായി രോഹിത് ശർമ്മയും 7 പന്തിൽ 13 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ. വരും മണിക്കൂറിലും ശക്തമായ മഴയാണ് ഗയാനയിൽ പ്രവചിക്കുന്നത്. മത്സരം പൂർണമായി നടക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തലുകൾ.
നിലവിൽ മഴ നിന്നെങ്കിലും ഈർപ്പമുള്ള ഔട്ട്ഫീൾഡാണ് മത്സരം വൈകുന്നതിന് കാരണം. ഏകദേശം രണ്ടുമണിക്കൂറോളം മഴ കാരണം നഷ്ടമായി. ടോസിട്ടതും ഏറെ വൈകിയാണ്.















