തട്ട് പൊളിക്കുന്നതിനിടെ വീടിന്റെ കോൺക്രീറ്റ് തകർന്നു വീണു; തൊഴിലാളികൾക്ക് ദാരുണാന്ത്യം

Published by
Janam Web Desk

ആലപ്പുഴ: നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂരയുടെ തട്ട് പൊളിക്കുന്നതിനിടെ കോൺ​ക്രീറ്റ് തകർന്നു വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. മാവേലിക്കര തഴക്കരയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ദാരുണ സംഭവം. ചെട്ടിക്കുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയിൽ ആനന്ദൻ(55) എന്നിവരാണ് മരിച്ചത്.

തൊഴിലാളികൾ ഇരുവരും തത്ക്ഷണം മരിച്ചെന്നാണ് സൂചന. ഫയർഫോഴ്സ് സംഘമെത്തി ഇരവുരെയും പെട്ടെന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു.

Share
Leave a Comment