ധോണി 2.0 ആയി ഫൈനലിൽ കോലി മാറിയേക്കും; 2011-ലെ ലോകകപ്പ് ഫൈനൽ ഓർമ്മയില്ലേ: മുഹമ്മദ് കൈഫ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണി 2.0 ആയി ഫൈനലിൽ കോലി മാറിയേക്കും; 2011-ലെ ലോകകപ്പ് ഫൈനൽ ഓർമ്മയില്ലേ: മുഹമ്മദ് കൈഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് ഫൈനലിൽ വിരാട് കോലിയുടെ ബാറ്റിൽ നിന്ന് അത്ഭുതങ്ങൾ പിറക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ട് ഘട്ടത്തിലുമെല്ലാം താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. 10.71 ശരാശരിയിൽ ഏഴ് മത്സരത്തിൽ നിന്ന് നേടിയത് വെറും 75 റൺസ്. പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമ്മയുമെല്ലാം ഫൈനലിൽ കോലിയുടെ മികച്ച ഇന്നിംഗ്‌സ് കാണാനാവുമെന്നാണ് വിമർശകരോട് പറഞ്ഞത്. ഇപ്പോഴിതാ 2011-ലെ ഏകദിന ലോകകപ്പ് ഫൈനലിലെ എംഎസ് ധോണിയുടെ പ്രകടനം ഇന്ന് നടക്കുന്ന ഫൈനലിൽ കോലി ആവർത്തിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

കോലിയെ പോലെ തന്നെ 2011-ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം എംഎസ് ധോണിയും ഫോം കണ്ടെത്താൻ പാടുപെടുകയായിരുന്നു. എന്നാൽ ഫൈനലിൽ പുറത്താകാതെ നേടിയ 91 റൺസുമായി താരം ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. നുവാൻ കുലശേഖരയുടെ ഓവറിൽ ധോണിയുടെ ബാറ്റിൽ നിന്ന് പിറന്ന സിക്‌സർ എല്ലാവരുടെയും മനസിലുണ്ട്. ആ സിക്‌സറായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പിൽ ഇന്ത്യ 6 വിക്കറ്റിന് ജയിക്കാൻ കാരണമായത്. ഇത് കോലി ആവർത്തിക്കുമെന്നാണ് കൈഫ് പറയുന്നത്.

”തനിക്ക് നേരെ വരുന്ന പന്തുകളെ പ്രഹരിക്കാനുള്ള ശേഷി കോലിക്കുണ്ട്. അതുകൊണ്ട് താൻ മോശം ഫോമിലാണെന്ന കാര്യം താരം മറക്കണം. 2023-ലെ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോലി സെഞ്ച്വറി നേടിയിരുന്നു. കൃത്യമായ ഷോട്ടുകളാണ് അന്ന് കോലിയുടെ ബാറ്റിൽ നിന്ന് പിറന്നത്.” -കൈഫ് പറഞ്ഞു. ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസുകൾ സ്വന്തമാക്കിയ താരം വിരാട് കോലിയാണ്. 1216 റൺസാണ് വിരാട് നേടിയത്.  രോഹിത് ശർമ്മയാണ് പട്ടികയിൽ രണ്ടാമത്. ഇരുവരും തമ്മിലുള്ള വ്യത്യാസം 5 റൺസ് മാത്രമാണ്.

Tags: VIRAT KOHLIms dhoniT20 WorldCup 20242011 WCIND vs SA finalMohammad Kaif
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies