ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനിലിന് മണിക്കൂറുകൾ ശേഷിക്കെ പ്രതികരണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരവും ഇന്ത്യക്കാരുടെ പ്രിയ ക്രിക്കറ്ററുമായ എ ബി ഡിവില്ലേഴ്സ്. സ്വന്തം ടീം ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനൽ കളിക്കുന്നത് കാണാൻ 33 വർഷമാണ് ദക്ഷിണാഫ്രിക്കക്കാർ കാത്തിരുന്നതെന്നും ഇന്ന് പ്രോട്ടീസിന്റെ സമയമാണെന്നും ഡിവില്ലേഴ്സ് പറഞ്ഞു.
സത്യത്തിന്റെ നിമിഷം വന്നെത്തി. സ്വന്തം ടീം ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനൽ കളിക്കുന്നത് കാണാൻ 33 വർഷമാണ് ദക്ഷിണാഫ്രിക്കക്കാർ കാത്തിരുന്നത്. എത്രയെത്ര നെഞ്ചുതകരുന്ന നിമിഷങ്ങൾ, നമ്മൾക്ക് അവരെക്കുറിച്ച് നന്നായി അറിയാം. ഞാൻ പ്രോട്ടീസിനെ പിന്തുണയ്‌ക്കുന്നു. ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. കാരണം ഇന്ത്യൻ ടീമിൽ എല്ലാം സൂപ്പർസ്റ്റാറുകളാണ്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ സമയം വന്നുവെന്നാണ്—-ഡിവില്ലേഴ്സ് എക്സിൽ പറഞ്ഞു.
My heart says South Africa will win! The Proteas have the perfect combination to make history. India’s top-class players will make it an epic final. Play responsibly, predict your winner on @Wolf7Pay, and enjoy the final! #CricketFinal #Predict #SouthAfrica #India #Wolf7Pay… pic.twitter.com/V8IQvLmko9
— AB de Villiers (@ABdeVilliers17) June 28, 2024
പടിക്കൽ കലമുടയ്‌ക്കുന്നവരെന്ന വർഷങ്ങൾ പഴക്കമുളള പഴിയാണ് ഇത്തവണ ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ കഴുകി കളഞ്ഞത്. അഫ്ഗാനെതിരെ ആധിപത്യം പുലർത്തിയാണ് സെമിയിൽ വമ്പൻ വിജയം പിടിച്ചെടുത്തത്. ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് അത് വലിയൊരു ഊർജമാകും.