തകർച്ചയിൽ കൈപിടിച്ചുയർത്താൻ വിരാട് കോലി അവതരിച്ചപ്പോൾ കലാശ പോരിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ പ്രോട്ടീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ നേടിയത്. കോലിക്ക് പിന്തുണയുമായി അക്‌സർ പട്ടേ
ലും നിലയുറപ്പിച്ചതോടെ ഇന്ത്യ കരകയറുകയായിരുന്നു.76 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ
യാൻസന്റെ ആദ്യ ഓവറിൽ അഞ്ചു ഫോറുകൾ പറത്തിയാണ് രോഹിത്തും കോലിയും ഇന്നിംഗ്സിന് തുടക്കമിട്ടത്. രണ്ടാം ഓവറിൽ കേശവ് മഹാരാജ് എത്തിയതോടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ രണ്ടാം ഓവറിൽ കേശവ് മഹാരാജ് ഇന്ത്യയെ ഞെട്ടിച്ചു. രോഹിത് ശർമ്മയെയും(9) പന്തിനെയും മടക്കി ഇന്ത്യയെ ഭയപ്പെടുത്തി. കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിൽ സൂര്യകുമാർ യാദവും പുറത്തായി. ഒരറ്റത്ത് നിന്ന് വിരാട് കോലിയും അക്‌സർ പട്ടേലും ചേർന്ന് ഇന്ത്യക്ക് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 72 റൺസാണ് കൂട്ടിച്ചേർത്തത്. സ്‌കോർ 100 പിന്നിട്ടതിനു പിന്നാലെ അക്‌സർ പട്ടേൽ(47) വീണു. ക്വിന്റൻ ഡികോക്ക് താരത്തെ റണ്ണൗട്ടാക്കി.
പിന്നാലെ ശിവം ദുബെ കൂട്ടുപിടിച്ച് വിരാട് കോലി ഇന്നിംഗ്‌സ് ചലിപ്പിച്ചു. ഇതിനിടെ ഈ ടൂർണമെന്റിലെ ആദ്യ അർദ്ധ സെഞ്ച്വറിയും കോലി നേടി. 76 റൺസെടുത്ത താരത്തെ കഗീസോ റബാദയാണ് പുറത്താക്കിയത്. 6 ഫോറും 2 സിക്‌സും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ശിവം ദുബെയും(27), രവീന്ദ്ര ജഡേജയുമാണ് (7) പുറത്തായ മറ്റ് താരങ്ങൾ. കേശവ് മഹാരാജ്, ആന്റിച്ച് നോർക്യ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ മാർകോ യാൻസനും കഗീസോ റബാദയും ഒരു വിക്കറ്റ് വീതം നേടി.