ന്യൂഡൽഹി: റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനായ അശോക് കുമാർ വർമ്മ നോർത്ത് സെൻട്രൽ റെയിൽവേയുടെ പുതിയ ജനറൽ മാനേജരാകും. ജനുവരിയിൽ പ്രയാഗ് രാജിൽ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻ ജനറൽ മാനേജരായി അശോക് കുമാർ വർമ്മയെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ അധിക ചുമതലയായിട്ടാണ് നോർത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജരായി നിയമിച്ചിരിക്കുന്നത്.
1987 ബാച്ച് ഓഫിസറായ അശോക് കുമാർ വർമ്മ ഇന്ത്യൻ റെയിൽവെയിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വർമ്മ നേരത്തെ നോർത്ത് വെസ്റ്റേൺ റെയിൽവെയിൽ പ്രിൻസിപ്പൽ ചീഫ് മെറ്റീരിയൽ മാനേജരായും, ബംഗളൂരു ഡിവിഷന്റെ ഡിവിഷണൽ റെയിൽവേ മാനേജരായും, ഝാൻസി ഡിവിഷന്റെ ഡിവിഷണൽ റെയിൽവേ മാനേജരായും പദവി വഹിച്ചിട്ടുണ്ട്. റെയിൽവേ ബോർഡിൽ റെയിൽവേ സ്റ്റോറുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.
പ്രയാഗ് രാജിലെ മോത്തിലാൽ നെഹ്റു ഓഫ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എൻജിനീയറിംഗ് ബിരുദവും ഐഐഎം കൊൽക്കത്തയിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.