അവിശ്വസനീയം! ഇന്ത്യക്ക് രണ്ടാം ലോക കിരീടം; പടിക്കൽ കലമുടച്ച ദക്ഷിണാഫ്രിക്കയ്ക്ക് കണ്ണീർ മടക്കം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അവിശ്വസനീയം! ഇന്ത്യക്ക് രണ്ടാം ലോക കിരീടം; പടിക്കൽ കലമുടച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് കണ്ണീർ മടക്കം

Janam Web Desk by Janam Web Desk
Jun 29, 2024, 11:33 pm IST
FacebookTwitterWhatsAppTelegram

ബർബഡോസ്: 33 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്റിൽ ഫൈനലിലെത്തിയ ​ദക്ഷിണാഫ്രിക്കയെ ആവേശപ്പോരിൽ വീഴ്‌ത്തി, രണ്ടാം ടി20 ലോകകിരീടം ഉയർത്തി രോഹിത്തും സംഘവും. ഒരുവേള പ്രോട്ടീസിന്റെ കൈയിലിരുന്ന മത്സരത്തെ ജസ്പ്രീത് ബുമ്ര-അർദീപ് സഖ്യമാണ് ഇന്ത്യക്ക് അനുകൂലമാക്കിയത്. അവസാന ഓവറിൽ സൂര്യകുമാർ യാദവ് എടുത്ത അവിശ്വസിനീയ ക്യാച്ചാണ് ഇന്ത്യക്ക് ജയവും കിരീടവും ഉറപ്പാക്കിയത്. ഏഴു റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കാനെ സാധിച്ചുള്ളു.

അക്സർ പട്ടേൽ എറിഞ്ഞ 15-ാം ഓവറാണ് മത്സരത്തിൽ വഴിത്തിരിവായത്. രണ്ടു കൂറ്റൻ സിക്സും രണ്ട് ഫോറും അടക്കം 24 റൺസാണ് ഈ ഓവറിൽ ക്ലാസൻ നേടിയത്. 36 പന്തിൽ 54 എന്ന വിജയലക്ഷ്യം ഈ ഓവർ പൂർത്തിയായപ്പോഴേക്കും 30 പന്തിൽ 30 ആയി ചുരുങ്ങി.  177 വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം പതറിയെങ്കിലും ക്രീസിൽ ഒന്നിച്ച ഡി കോക്കും സ്റ്റബ്സിന്റെയും കൂട്ടുക്കെട്ട് ദക്ഷിണാഫ്രിക്കയ്‌ക്ക് തങ്ങായി. 38 പന്തിൽ 58 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.

അക്സർ പാർടണർഷിപ്പ് പൊളിഞ്ഞു. 21 പന്തിൽ 31 റൺസെടുത്ത സ്റ്റബ്സിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. പിന്നാലെ 39 റൺസെടുത്ത ഡികോക്കിനെ അർഷദീപും പുറത്താക്കുകയായിരുന്നു. 27 പന്തിൽ 52 റൺസെടുത്ത ക്ലാസനെ ഹാർദിക് പന്തിന്റെ കൈയിലെത്തിച്ച് ഇന്ത്യക്ക് പ്രതീക്ഷ നൽകി .മാർകോ യാൻസണ (2)  മടക്കി ബുമ്ര ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾക്ക് വിഘാതം സൃഷ്ടിച്ചു.

നാലു റൺസെടുത്ത റീസ ഹെൻഡ്രിക്സിനെ ബുമ്ര രണ്ടാം ഓവറിൽ മടക്കുമ്പോൾ ഏഴു റൺസായിരുന്നു പ്രോട്ടീസിന്റെ സ്കോർ ബോർഡിൽ. ബുമ്രയുടെ ഔട്ട് സ്വിം​ഗറിൽ ഹെഡ്രിക്സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്നാം ഓവറിൽ അർഷദീപ് ക്യാപ്റ്റൻ മാർക്രത്തെ പന്തിന്റെ കൈയിലെത്തിച്ചു. നാല് റൺസായിരുന്നു സമ്പാദ്യം.അർഷദീപ് രണ്ടുവിക്കറ്റ് നേടിയപ്പോൾ ബുമ്രയും അക്സർ പട്ടേലും ഹാർദിക്കും ഒരു വിക്കറ്റ് വീതം നേടി. നാലോവർ എറിഞ്ഞ കുൽദീപ് 45 റൺസാണ് വിട്ടുനൽകിയത്. അകസർ പട്ടേൽ 49 റൺസും.

 

Tags: finalIndiawonSouth2024 T20 World Cupafrica
ShareTweetSendShare

More News from this section

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ”; ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താനെതിരെ തുറന്നടിച്ച് ഇന്ത്യ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

Latest News

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies