ബർബഡോസ്: 33 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്റിൽ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയെ ആവേശപ്പോരിൽ വീഴ്‌ത്തി, രണ്ടാം ടി20 ലോകകിരീടം ഉയർത്തി രോഹിത്തും സംഘവും. ഒരുവേള പ്രോട്ടീസിന്റെ കൈയിലിരുന്ന മത്സരത്തെ ജസ്പ്രീത് ബുമ്ര-അർദീപ് സഖ്യമാണ് ഇന്ത്യക്ക് അനുകൂലമാക്കിയത്. അവസാന ഓവറിൽ സൂര്യകുമാർ യാദവ് എടുത്ത അവിശ്വസിനീയ ക്യാച്ചാണ് ഇന്ത്യക്ക് ജയവും കിരീടവും ഉറപ്പാക്കിയത്. ഏഴു റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കാനെ സാധിച്ചുള്ളു.
അക്സർ പട്ടേൽ എറിഞ്ഞ 15-ാം ഓവറാണ് മത്സരത്തിൽ വഴിത്തിരിവായത്. രണ്ടു കൂറ്റൻ സിക്സും രണ്ട് ഫോറും അടക്കം 24 റൺസാണ് ഈ ഓവറിൽ ക്ലാസൻ നേടിയത്. 36 പന്തിൽ 54 എന്ന വിജയലക്ഷ്യം ഈ ഓവർ പൂർത്തിയായപ്പോഴേക്കും 30 പന്തിൽ 30 ആയി ചുരുങ്ങി. 177 വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം പതറിയെങ്കിലും ക്രീസിൽ ഒന്നിച്ച ഡി കോക്കും സ്റ്റബ്സിന്റെയും കൂട്ടുക്കെട്ട് ദക്ഷിണാഫ്രിക്കയ്‌ക്ക് തങ്ങായി. 38 പന്തിൽ 58 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
അക്സർ പാർടണർഷിപ്പ് പൊളിഞ്ഞു. 21 പന്തിൽ 31 റൺസെടുത്ത സ്റ്റബ്സിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. പിന്നാലെ 39 റൺസെടുത്ത ഡികോക്കിനെ അർഷദീപും പുറത്താക്കുകയായിരുന്നു. 27 പന്തിൽ 52 റൺസെടുത്ത ക്ലാസനെ ഹാർദിക് പന്തിന്റെ കൈയിലെത്തിച്ച് ഇന്ത്യക്ക് പ്രതീക്ഷ നൽകി .മാർകോ യാൻസണ (2) മടക്കി ബുമ്ര ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾക്ക് വിഘാതം സൃഷ്ടിച്ചു.
നാലു റൺസെടുത്ത റീസ ഹെൻഡ്രിക്സിനെ ബുമ്ര രണ്ടാം ഓവറിൽ മടക്കുമ്പോൾ ഏഴു റൺസായിരുന്നു പ്രോട്ടീസിന്റെ സ്കോർ ബോർഡിൽ. ബുമ്രയുടെ ഔട്ട് സ്വിംഗറിൽ ഹെഡ്രിക്സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്നാം ഓവറിൽ അർഷദീപ് ക്യാപ്റ്റൻ മാർക്രത്തെ പന്തിന്റെ കൈയിലെത്തിച്ചു. നാല് റൺസായിരുന്നു സമ്പാദ്യം.അർഷദീപ് രണ്ടുവിക്കറ്റ് നേടിയപ്പോൾ ബുമ്രയും അക്സർ പട്ടേലും ഹാർദിക്കും ഒരു വിക്കറ്റ് വീതം നേടി. നാലോവർ എറിഞ്ഞ കുൽദീപ് 45 റൺസാണ് വിട്ടുനൽകിയത്. അകസർ പട്ടേൽ 49 റൺസും.